Tuesday 22 April 2014

യോഗമുറകള്‍

യോഗമുറകള്‍

1) രക്തസമ്മര്‍ദ്ദം കുറക്കാന്‍, ഏകാഗ്രത കൂട്ടാന്‍

പത്മാസനം (സുഖാസനം)
വലതുകാല്‍ ഇടത്തേ തുടയുടെ ചുവട്ടിലും ഇടകു കാല്‍ മടക്കി ഉപ്പൂറ്റി വലതു കാലിന്‍റെ കുഴിയില്‍ കയറ്റി വച്ച് നെഞ്ച് വിരിച്ച് നട്ടെല്ല് നിവര്‍ത്തി ചിന്‍മുദ്രയോടുകൂടി ഇരുന്ന് ദീര്‍ഘമായി ആയാസം കൂടാതെ ശ്വാസോഛ്വാസം ചെയ്യുക .  കൂടാതെ പ്രാണവായു ശരീരത്തില്‍ പ്രവേശിക്കുന്നു.

2) ഉദരരോഗം മാറുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും ദഹനേന്ദ്രിയത്തിന്‍റെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ദിപ്പിക്കുന്നതിനും സഹായിക്കുന്നു
മഹാമുദ്ര 
പത്മാസനയില്‍/സുഖാസനയില്‍ ഇരുന്ന്കൊണ്ട് കൈകള്‍പുറകോട്ടെടുത്ത് വലതുകൈകൊണ്ട് ചുരുട്ടിപിടിച്ചു ഇടതുകൈയുടെ കഴയില്‍ പിടിച്ച നിവര്‍ന്ന് ഇരുന്ന് ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചെടുത്ത ശേഷം സാവധാനം എടുത്തു കൊണ്ട് നെറ്റി തറയില്‍ മുട്ടിക്കുക. ശ്വാസം സാവധാനം എടുത്തുകൊണ്ട് പഴയ സ്ഥിതിയില്‍ വരിക.
3)നടുവേദന, മുട്ടുവേദന
ജാനു ശീര്‍ഷാസനം
ഒരു കാല്‍ മുന്നോട്ടു നീട്ടി മറ്റേകാല്‍ മടക്കി കാല്‍ പാദം മറ്റേ കാലിന്‍റെ കുടയില്‍ പതിഞ്ഞിറിക്കത്തക്കവണ്ണം നിവര്‍ന്നിരിക്കുക.  കൈകല്‍ രണ്ടും ശ്വാസം എടുത്തുകൊണ്ടു കൊണ്ടു ഉയര്‍ത്തി ശ്വാസം വിടാതെ കണങ്കാലില്‍ മുറുകെ പിടിച്ച് കാല്‍മുട്ട് മടാക്കാതെ ശക്തിയായി ശ്വാസം കളഞ്ഞു കൊണ്ട് നാവര്‍ന്നിരിക്കുന്ന കാല്‍ മുട്ടില്‍ നെറ്അി മുട്ടിക്കുക. അവിടെ ഇരുന്ന് 10 Normal Breath ന് ശേഷം നിവരുക.
4)തിമിരം, ഉറക്കക്കുറവ്, കാഴ്ചക്കുറവ്, കണ്ണിന്‍റെ തിളക്കത്തിന്.
Tradakka
ദിവസേന ഉറങ്ങുന്നതിന് തൊട്ടു മുമ്പ് ചെയ്യുന്നതാണ് ഉറക്കകുറവ് ഉള്ളവര്‍ക്ക് ഉത്തമം
i)തലഅനക്കാതെ കണ്ണ് മുകളിലേയ്ക്കും താഴേയ്ക്കും (up and down) ചലിപ്പിക്കുക.
ii)തലഅനക്കാതെ കണ്ണ് ഇടത്തേയ്ക്കും വലത്തേയ്ക്കും (left and right)
iii) Right top corner toleft bottom corner
iv) Left top corner to right bottom corner
v)തലഅനക്കാതെ കണ്ണുകൊണ്ട് വലത്തോട്ടു കറക്കി വലിയ വട്ടത്തില്‍ പൂജൃം വരയ്ക്കുക
vi)തലഅനക്കാതെ കണ്ണുകൊണ്ട് ഇടത്തോട്ട് കറക്കി വലിയ വട്ടത്തില്‍ പൂജൃം വരയ്ക്കുക
ഇവ ആറ് എണ്ണത്തിലും ഓരോന്നിന്‍റെ ഇടയ്ക്കും 5 മിനിറ്റ് നേരം കണ്ണടച്ച് വിശ്രമം നല്‍കേണ്ട കാരൃം പ്രതേൃകം ശ്രദ്ധിക്കേണ്ടതാണ്
5)സൈനസൈറ്റസ്, ആസ്മ, നടുവേദന, രക്തദൂഷരോഗങ്ങള്‍, തൈറോയിഡ്, മലബന്ധം
 ഭുജങ്കാസനം
കമിഴ്ന്ന് കിടന്ന് കാല്‍വിരലുകള്‍ വലിച്ചുനീട്ടിവച്ചശേഷംകൈകള്‍ രണ്ടും നെഞ്ചിന്‍റെ വശങ്ങളില്‍ പതിപ്പിച്ച് വച്ച് കൈമുട്ടുകള്‍ ശരീരത്തോട് ചേര്‍‌ത്ത് വച്ച് ശ്വാസം എടുത്തു കൊണ്ട് ഉയര്‍ന്ന് പുറകിലോട്ടു വളയുന്നതിനോടൊപ്പം  തലയും മുകളിലേയ്ക്ക് വലിച്ചു പിടിക്കുക.  ശ്വാസം കളഞ്ഞു കൊണ്ടു താഴ്ന്ന് വരിക.  കുറച്ചു നാളിനു ശേഷം നോര്‍നല്‍ അങ്ങനെ തന്നെ ഇരുന്ന് Normal Breathing ചെയ്യുക
6) മൂലക്കുരു, അപ്പന്‍റിസൈറ്റസ്, ഗൃാസ്ട്രബിള്‍,അള്‍സര്‍, രക്തദൂഷൃം മാറ്റാനും കിഡ്നിയുടെ നല്ല പ്രവര്‍ത്തനത്തിനും, കരള്‍വീക്കം ഇല്ലാതാക്കാനും ( ഹെര്‍ണിക്കാര്‍ ചെയ്യരുത്)
ശലഭാസനം
കമിഴ്ന്ന് കിടന്ന് തള്ളവിരല്‍കൈക്കുള്ളിലാക്കിപ്പിടിച്ച് ഹിപ്പിന്‍റെ അടിയിലായി വച്ച് താടി മുട്ടിച്ചു ശ്വാസം എടുത്തു കൊണ്ട് കാലുകള്‍ വലിച്ചു പിടിച്ചു കൊണ്ട് ഒരു കാല്‍ ഉയര്‍ത്തുക.  ശ്വാസം കളഞ്ഞു കൊണ്ട് താഴ്ത്തുക മറ്റേ കാല്‍ ആവര്‍ത്തിക്കുക (posion)

7) ഹെര്‍ണിയ, ഗര്‍ഭാശയ രോഗം, തൈറോയിഡ്, പൊടി അലര്‍ജിജലദോഷം, കാഴ്ച ശക്തി കൂട്ടല്‍, ഹൃദയത്തിലേക്കുള്ള രക്തത്തിന്‍റെ ഒഴുക്ക് കൂട്ടാന്‍
സേതുബന്ധം
മലര്‍ന്നു കിടന്ന് കാലുകള്‍ ബട്ടക്സിനടുത്തോട്ടു കൊണ്ടു വന്ന് ഉപ്പൂറ്റി പതിപ്പിച്ച് ചവിട്ടുക. കണങ്കാലില്‍ പിടിച്ചു കൊണ്ട് ശ്വാസം എടുത്ത് ഹിപ്പ് ഉയര്‍ത്തിയ ശേഷം 10 നോര്‍മ്മല്‍ ബ്രീത്തിംഗ് എടുത്ത് ശ്വാസം കളഞ്ഞു കൊണ്ട് ഒന്നു താഴ്ത്തുക
8) സൈനസൈറ്റസ്, പ്രഷര്‍ കുറയ്ക്കാന്‍, ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍, ശ്വാസം മുട്ടല്‍, കുടവയര്‍ കുറയ്ക്കാന്‍
കപാല്‍ഭാതി
ശ്വാസം എടുത്ത് പൂര്‍ണ്ണമായി കളഞ്ഞ ശേഷം (മൂക്ക്, തൊണ്ട്), വയര്‍ അകത്തോട്ട് വലിച്ച് പിടിച്ച് ശക്തിയായി ശ്വാസം വീണ്ടും വീണ്ടും കളയുക.
9) വാതകോപം, നടുവേദന കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഉത്തമം
ധനുരാസനം
ശരീരം വില്ലുപോലെ വളയ്ക്കുന്നത്.
10)ഗൃാസ്ഗ്രബിളിന്
പാദഹസ്താസനം
പാദങ്ങള്‍ Shoulder Level ചേര്‍ത്ത് നിവര്‍ന്ന് നിന്ന് കൈകള്‍ മുകളിലേയ്ക്ക് ശ്വാസം എടുത്തു കൊണ്ട് ഉയര്‍ത്തി ചെവിയോടു ചേര്‍ത്ത് വച്ച് ശ്വാസം പുറത്തേയ്ക്ക് വിട്ടുകൊണ്ട് സാവധാനം കുനിഞ്ഞ് കാലിന്‍റെ തള്ളവിരല്‍ പിടിച്ച് കാല്‍മുട്ടുവളയാതെ നെറ്റി മുട്ടില്‍ തൊടുക.
11) ശവാസനം
വൃായാമം ചെയ്ത് ക്ഷീണിക്കുമ്പോള്‍ ശരീരത്തിനു വിശ്രമം ആവശൃമാണ്.  മലര്‍ന്ന് കിടന്ന് ശരീരത്തിനു യാതൊരു ടെന്‍ഷനുമില്ലാതെ സാവധാനം ശ്വാസനം നടത്തുന്നതാണ്.  ശരീരത്തിന്‍റെ അകത്തും പുറത്തുമുള്ള അവയവങ്ങള്‍ക്ക് വിശ്രമം കിട്ടുന്നു. പ്രയാസമേറിയ ആസനങ്ങള്‍ക്കിടയ്ക്ക് ശവാസനം ചെയ്യാവുന്നതാണ്.















































No comments:

Post a Comment