Thursday 7 May 2020

ഷഡ് കർമ്മങ്ങൾ അഥവാ ഷഡ് ക്രിയകൾ


ക്രിയകൾ Oയോഗത്തിൽ വരുന്ന രീതികളാണ് ക്രിയകൾ ആന്തരികമായ ശുദ്ധീകരണമാണ് ക്രിയകളുടെ ഉദ്ദേശം..


പ്രധാനമായും 
I കപാലഭാതി 

II നേതി 
നേതിയിൽ
(a) ജലനേതി 
(b) സൂത്രനേതി
c) ദുഗ്ധ നേതി
d) ഘൃത നേതി

III ധൗതി 
ധൗതിയിൽ 
(a)വാമന ദൗതി
(b)വസ്ത്രധൗതി
c) ദണ്ഡ ധൗതി

IV ത്രാടകം

V നൗളി
  1. മധ്യമ നൗളി
  2. വമന നൗളി
  3. ദക്ഷിണ നൗളി 

VI വസ്തി:


I) *കപാലഭാതി
ചെയ്യുന്ന വിധവും  അതിൽ ശ്രദ്ധിക്കേണ്ടവയും ഗുണഫലങ്ങളും അവളും അടുത്തതായി പറയുന്നു

പത്മാസനത്തിലോ വജ്രാസനത്തിലോ ഇരിക്കുക ശ്വാസം ശക്തിയായി പുറത്തേക്കു വിടുകഅതോടൊപ്പം വയറിലെ പേശികളെ ചലിപ്പിക്കുക ഉള്ളിലേക്ക് എടുക്കുന്നത് അറിയാതെതന്നെ നടന്നുകൊള്ളുംഇങ്ങനെ ശക്തിയായ ശ്വാസോച്ഛ്വാസം ഒരു മിനിറ്റിൽ 80 മുതൽ 150 തവണ വരെ ആവർത്തിക്കുക..

തുടക്കം മുതലേ ശ്വാസഗതികളുടെ വേഗതയും രണ്ട് ശ്വാസങ്ങൾ  തമ്മിലുള്ള ഇടവേളയും ഒരേ പോലെ ആയിരിക്കണം

ഒരു മിനിറ്റ് നേരത്തെ പരിശീലനത്തിനുശേഷം ദീർഘമായി ശ്വാസം വലിച്ചു വിടുകഅതിനുശേഷം വലതുകൈ പ്രാണായാമ മുദ്രയിലും ഇടതുകൈ ചിന്മുദ്രയിലുമാക്കുക. മൂക്കിന്റെ ഇരു ദ്വാരങ്ങളിലൂടെയും ശ്വാസം ഉള്ളിലേക്ക് വലിക്കുക. അതിനുശേഷം വലതു കൈയുടെ പെരുവിരൽ കൊണ്ട് വലതുദ്വാരം അടച്ചുപിടിച്ചു ഇടത് ദ്വാരത്തിലൂടെ ശ്വാസം പുറത്തേക്കു വിടുകഇത് ഉജ്ജായി പ്രാണായാമമാണ്, ഇതും മേൽസൂചിപ്പിച്ചതായ വേഗത്തിലുള്ള ശ്വാസോച്ഛാസപ്രക്രിയയും കൂടിയാകുമ്പോൾ ഒരു തവണ കപാലഭാതി പൂർത്തിയാകുന്നു

*ശ്രദ്ധിക്കുക*

ഹൃദ്രോഗികളും രക്തസമ്മർദ്ദം ഏറിവരും കപാലഭാതി ചെയ്തുകൂടാ

*ഗുണഫലങ്ങൾ*

കപാലഭാതി പരിശീലിക്കുന്നത് മൂലം സൈന സൈറ്റിസ് രോഗം മാറുന്നതാണ്ഇതു തലയോട്ടിയേയും തലച്ചോറിനേയും  ഗുണകരമായ അവസ്ഥയിലാക്കി തീർക്കുകയും ചെയ്യും.






II)നേതി

ശ്വാസകോശ ഭാഗത്തേയും നാസാദ്വാരത്തേയും ശുദ്ധീകരിക്കുവാനുള്ള ക്രിയയാണ് നേതി. ഇത് 4 രീതിയിൽ ഉണ്ട്

a) ജല നേതി
b) സൂത്ര നേതി
c) ദുഗ്ധ നേതി
d)ഘ്യതനേതി


a) ജല നേതി

നേ തി ക്രിയയ്ക്ക് വേണ്ടി പ്രത്യേക പാത്രത്തിൽ അല്പം ചെറുചൂടുവെള്ളം എടുക്കുകഅതിൽ അല്പം ഉപ്പ് ചേർക്കുക
(രക്തസമ്മർദ്ദം ഉള്ളവരും വൃക്ക സംബന്ധിച്ചുള്ള രോഗമുള്ളവരും ഉപ്പ് ചേർക്കാൻ പാടില്ല )
കാലുകൾ അകത്തി വച്ച് തല ഒരു വശത്തേക്ക് ചരിച്ചു  പിടിച്ച് കണ്ണടച്ച് (അതേസമയം ശ്വാസോച്ഛ്വാസം വായുവിലൂടെ എടുക്കാം) പാത്രത്തിലെ വെള്ളം മൂക്കിന്റെ  ഒരു ദ്വാരത്തിലൂടെ ഒഴിക്കുക. മറ്റേ ദ്വാരത്തിലൂടെ ജലം  പുറത്തേക്ക് വരുന്നതാണ്അതിനുശേഷം ചെവിയും വായും അടച്ചു പിടിച്ചു മൂക്കിലൂടെ ശ്വാസം ശക്തിയായി പുറത്തേക്കു വിടുകഇത് പലതവണ ആവർത്തിക്കുക
ആവർത്തിച്ചു ചെയ്തശേഷം പിന്നീട് മൂക്കിന്റെ  മറ്റേ ദ്വാരത്തിലൂടെ വെള്ളമൊഴിച്ചു പ്രക്രിയ തുടരുക.
 ക്രിയ ചെയ്ത് കഴിഞ്ഞശേഷം കപാല പാതിയും ശശാങ്കാ സനവും ചെയ്യണം


b) സൂത്രനേതി

കാലുകൾ അകറ്റി വച്ച് വായ തുറന്ന് പിടിച്ച് (ഇതേസമയം ശ്വാസോഛ്വാസം വായിലൂടെ ആവാം ) കണ്ണടച്ച് അല്പം മുന്നിലേക്ക് വളച്ചു പിടിക്കുക. അതിനുശേഷം സൂത്രം ( നൂല് ) അഥവാ കത്തീട്രൽ അതായത് റബ്ബർ ചരടാണ് ഏറെ പ്രായോഗികം സാവകാശം മൂക്കിന്റെ വലതു ദ്വാരത്തിലൂടെ ഉള്ളിലേക്ക് കയറ്റുക.. അത് തൊണ്ടയിലെത്തുമ്പോൾ അല്പം മുന്നോട്ടു കുനിഞ്ഞ് നടു വിരലുകളും ചൂണ്ടുവിരലും ചേർത്തുപിടിച്ചു വായ്ക്കുള്ളിൽ കടത്തി നൂലിന്റെ അഗ്രം പുറത്തേക്കെടുക്കുക പിന്നീട് നൂലിന്റെ  രണ്ട് അഗ്രഹങ്ങളും ഇരുകൈകളിലുമായി പിടിച്ചു മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. അതിനുശേഷം നൂല് സാവധാനം വായിലൂടെ പുറത്തേക്കെടുക്കുക. ഇതേപോലെ മൂക്കിന്റെ ഇടതു ദ്വാരത്തിൽ കൂടിയും ആവർത്തിക്കുക..



c) ദുഗ്ധ നേതി:
ജലനേതി പോലെ തന്നെ പാൽ ഉപയോഗിച്ച് ചെയ്യുന്നത് ദുഗ്ധ നേതി 

d) ഘൃതനേതി:
ജലനേതി പോലെ തന്നെ നെയ്യ് ഉപയോഗിച്ച് ചെയ്യുന്നത് ഘൃതനേതി.



III) ധൗതി

ഉദര ശുദ്ധിയും അതുവഴി പൊതുവെയുള്ള ആരോഗ്യപരിപാലനത്തിനും ധൗതി പരിശീലിക്കേണ്ടതാണ്. ഇതൊരു ശുദ്ധീകരണ പ്രക്രിയയാണ്. ധൗതിക്രിയ മൂന്നു രീതിയിലുണ്ട്.
a ) വമനധൗതി
b) വസ്ത്ര ധൗതി
c) ദണ്ഡധൗതി




a)വമനധൗതി:

തിളപ്പിച്ച് എടുത്ത് ചെറുചൂടുവെള്ളത്തിൽ അൽപം ഉപ്പുചേർത്ത് (രക്തസമ്മർദ്ദം ഏറിയവരും വൃക്കാ രോഗികളും ഉപ്പു ചേർക്കരുത്) എടുക്കുക അതിനുശേഷം കാൽമുട്ടുകൾ മടക്കി തറയിൽ കുത്തിയിരിക്കുക.

 ഉപ്പു ചേർത്ത് വച്ചിരിക്കുന്ന ചെറുചൂടുവെള്ളം 6 ഗ്ലാസുകൾ ഏകദേശം  ഒന്നര ലിറ്റർ വെള്ളം വേഗത്തിൽ കുടിക്കുക. അതിനുശേഷം ഉടനെ എഴുന്നേറ്റു നിൽക്കുക. കാലുകൾ അകറ്റി വെച്ച് മുന്നോട്ടാഞ്ഞു നിൽക്കണം. അതോടൊപ്പം ഇടതു കൈകൊണ്ട് വയറിന്മേൽ തടവുകയും വേണം. അത് അത് വലത്തുനിന്നും ഇടത്തോട്ട്, പിന്നീട് താഴോട്ട് പിന്നെ വലത്തോട്ട് അങ്ങനെ വൃത്താകൃതിയിൽ വേണം തടവാൻ.

പിന്നീട് വലതുകൈയുടെ ചൂണ്ടുവിരലും നടുവിരലും കൂടി വായ്ക്കുള്ളിൽ കടത്തി ചെറു നാവിനെ  അതായത് അണ്ണാക്കിനെ തടവുകയും  കുടിച്ച വെള്ളമത്രയും ഛർദ്ദിക്കുകഒരു മധുര രസം അനുഭവപ്പെടുന്നത് വരെ ഛർദ്ദിക്കണം

*ഗുണഫലങ്ങൾ*
ദഹന ദോഷം, ആസ്ത്മ, വയറിന് അമിതമായ അമ്ലാവസ്ഥ, ഗ്യാസ് ട്രബിൾ മുതലായവ മാറി സുഖാവസ്ഥയെ പ്രാപിക്കാനും, പൊതുവെ ഉള്ള ആരോഗ്യ 
പരിപാലനത്തിനും വമന ദൗതി ഉത്തമമാണ്






b) വസ്ത്ര ധൗതി:

രണ്ടിഞ്ചു വീതിയും 15 അടി നീളവും വരുന്ന നേർമയേറിയ പരുത്തിത്തുണി അതായത് കോട്ടൻ തുണി  വെള്ളത്തിലിട്ടു തിളപ്പിച്ചശേഷം വൃത്തിയുള്ള സ്പൂൺ ഉപയോഗിച്ച് തുണി എടുത്തു ചെറുചൂടു വെള്ളത്തിൽ ഇട്ടു വെക്കുക

പിന്നീട് തുണിയെടുത്ത് അതിന്റെ ഒരു അറ്റം വായിൽ വച്ച് അൽപാൽപമായി വിഴുങ്ങുക. തുന്നിയുടെ  മറ്റേ അഗ്രം കയ്യിൽ തന്നെ ഉണ്ടായിരിക്കണംതുണി ഏതാണ്ട് പൂർണമായി വിഴുങ്ങിയതിനു ശേഷം സാവകാശം അത് പുറത്തേക്കു വലിച്ചെടുക്കുക. ഒരാഴ്ചവരെ തുണിയുടെ ആദ്യ കാൽ ഭാഗവും പിന്നീടുള്ള ദിവസങ്ങളിൽ ഘട്ടംഘട്ടമായി മുഴുവൻ ഭാഗവും വിഴുങ്ങി ശീലിക്കാവുന്നതാണ്.

*ഗുണ ഫലങ്ങൾ*

ദഹനദോഷം വയറിന് അമിതമായ അമ്ലാവസ്ഥഗ്യാസ്ട്രബിൾ, ആസ്മ മുതലായവയിൽ നിന്നും വളരെയേറെ ആശ്വാസം ലഭിക്കും. കഫം പൂർണ്ണമായും പുറത്തുവരും




c) ദണ്ഡ ദൗതി:

വാമന ദൗതി എന്നപോലെ ചെറുചൂടുള്ള ഉപ്പുവെള്ളം കുടിക്കുക  ഒരു സെൻറീ മീറ്റർ വ്യാസവും ഏകദേശം ഒരു മീറ്റർ നീളമുള്ള ഒരു റബ്ബർ കുഴൽ എടുക്കുകസാവധാനം റബ്ബർ കുഴലിന്റെ  ഒരു അറ്റം വായിലേക്ക് തള്ളി ഇറക്കുക കുഴൽ വയറ്റിൽ എത്തി കഴിയുമ്പോൾ പതുക്കെ മുന്നോട്ടു കുനിയുക സൈഫൺ പ്രവർത്തനം വഴി ഉള്ളിലുള്ള വെള്ളം മുഴുവൻ പുറത്തേക്കു തള്ളുകയും ചെയ്യാം വേണമെങ്കിൽ വയർ ഉള്ളിലേക്ക് വലിക്കുകയും പുറത്തേയ്ക്ക് തള്ളുകയും ചെയ്യാം മ്യദുവായി കുഴൽ പുറത്തെടുക്കുക






V ത്രാടകം:

നേത്രരോഗ പരിപാലനത്തിന് അതി വിശേഷ പ്രദമായ ഒരു ക്രിയയാണിത്

കൂരിരുട്ടു നിറഞ്ഞ ഒരു മുറിയിൽ ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കുക. അതിനു സമീപം ഒരു മീറ്റർ അകലെയായി പത്മാസനത്തിലോ  വജ്രാസനത്തിലോ ഇരിക്കുക.   ഇരിക്കുന്ന ആളിന്റെ കണ്ണുകളുടെ അതേ നിരപ്പിൽ തന്നെയായിരിക്കണം തിരിയുടെ ജ്വാല.

ദീർഘ ശ്വാസോച്ഛ്വാസം ചെയ്തു കൊണ്ട് അല്പംപോലും കണ്ണുകൾ ചിമ്മാതെ ഏറെ സമയം ജ്വാലയിൽ തന്നെ നോക്കിയിരിക്കുക. കണ്ണിൽ നിന്നും കണ്ണുനീർ തുടർച്ചയായി ഒഴുകി വരട്ടെ തുടർന്ന് അതേ ഇരുപ്പിൽ തന്നെ ഇരിക്കുക.

 കുറേസമയം കഴിയുമ്പോൾ തലവേദനയോ തലക്കനമോ തോന്നുമ്പോൾ കണ്ണുകളടച്ച് വിശ്രമിക്കാവുന്നതാണ്





VI നൗളി:


  1. വമന നൗളി/ ഉസ്ലിയാന 
  2. മദ്ധ്യമ നൗളി
  3. ദക്ഷിണ നൗളി
  4. നൗളീ ചലനം

ഇവ 4 um  സ്ത്രീകൾക്ക് ചെയ്യാൻ പാടില്ല


നൗളി (ഉദര പേശികളുടെ നിയന്ത്രണം
ഉദരത്തിന്റെ ഭിത്തിയായി രൂപം പ്രാപിച്ചിട്ടുള്ള പേശികളെ  വേർ തിരിച്ചു നിർത്തുകയും ചംക്രമണം നടത്തുകയും ചെയ്യുന്ന പ്രക്രിയയാണ് നൗളി എന്ന് പറയുന്നത്


a) ഉസ്ല്യാന (udyama)

കാലുകൾ ഏകദേശം ഒരു മീറ്റർ കത്തി കൈപ്പത്തികൾ വച്ച് അല്പം മുന്നോട്ടു വച്ച് നിൽക്കുക 

ഉദര പേശികളെ ശക്തിയായി സങ്കോചിപ്പിച്ച് ശ്വാസം പൂർണ്ണമായി പുറത്തേക്ക് വിടുക അതോടൊപ്പം നെഞ്ചും ചുരുങ്ങുന്നു

കൈകൾ  തുടയിലെ അമർത്തി വാരിയെല്ലുകളിൽ ഉയർത്തി ശ്വാസകോശങ്ങളിലേക്ക് വായു കടക്കാൻ അനുവദിക്കാതെ ശക്തിയായി ശ്വാസം ഉള്ളിലേക്ക് വലിക്കുന്നത് പോലെ തുടരുന്നിടതോളം സമയം ഇതാവർത്തിക്കുക ഇതിനെ അഗ്നിസാര ക്രിയ എന്നും പറയുന്നുതുടർച്ചയായ ഉത്തേജിപ്പിക്കൽ വഴി  ക്രിയ ദഹനവ്യവസ്ഥയെ പോഷിപ്പിക്കുകയും ശക്തിപ്രാപിപ്പിക്കുകയും ചെയ്യുന്നു 



b)മദ്ധ്യമ നൗളി:
ഉഡ്ഡി യാന സ്ഥിതിയിൽ നിന്നുകൊണ്ട് അര കെട്ടിലെ അസ്ഥിയുടെ (പെൽവിസ് ) ന് തൊട്ടുമുകളിൽ  മധ്യത്തിലായി ഉദര പേശികൾ തുടങ്ങുന്ന സ്ഥാനത്തേക്ക് വയറിനെ മുന്നോട്ടും ഒപ്പം താഴേക്കും തള്ളുക. ഇങ്ങനെ തള്ളുന്നതിന്റെ ഫലമായി ഉദരപേശികൾ ചുരുങ്ങുകയും ഉദര ഭിത്തിയുടെ വശങ്ങളിലുള്ള  പേശികൾക്ക് അയവു ലഭിക്കുകയും മധ്യഭാഗത്തുള്ള പേശികൾ പുറത്തേക്ക് വരുകയും ചെയ്യും ഇതിനെ മദ്ധ്യമ നൗളി എന്നു പറയുന്നു